എ.ഐ കാമറ ഇടപാട്; ടെൻഡർ ഏറ്റെടുത്തത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിന്റെ ബിനാമിയെന്ന് ശോഭ സുരേന്ദ്രൻ
മുഖ്യമന്ത്രിയെ സഹായിക്കാൻ വേണ്ടിയാണ് പ്രതിപക്ഷ നേതാക്കൾ വിഷയത്തിൽ മൗനം പാലിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു
Update: 2023-05-02 11:14 GMT
തിരുവനന്തപുരം: എ.ഐ കാമറ ഇടപാടിൽ ടെൻഡർ ഏറ്റെടുത്തയാൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാ പിതാവിന്റെ ബിനാമിയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് കാമറ ടെൻഡർ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടർ രാംജിതെന്നും ശോഭ പറഞ്ഞു. എന്ത് അടിസ്ഥാന്തതിലാണ് ടെൻഡർ നൽകിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണെമന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ സഹായിക്കാൻ വേണ്ടിയാണ് പ്രതിപക്ഷ നേതാക്കൾ വിഷയത്തിൽ മൗനം പാലിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻപറഞ്ഞു. ബി.ജെ.പി അധ്യക്ഷൻ പേര് പറയാത്തത് എന്താണെന്ന ചോദ്യത്തോട് അക്കാര്യം സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.