മദ്യനയം; ഇടതുമുന്നണിയിൽ എതിർപ്പ്, കള്ള് വ്യവസായത്തെ തകർക്കുമെന്ന് എഐടിയുസി

റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്ത് അനുവദിക്കാൻ പാടില്ലെന്ന് എഐടിയുസി

Update: 2023-07-27 04:51 GMT
Advertising

തിരുവനന്തപുരം: പുതിയ മദ്യനയത്തിൽ ഇടതുമുന്നണിയിൽ എതിർപ്പ്. മദ്യനയത്തിനെതിരെ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി രംഗത്തെത്തി. മദ്യനയം കള്ള് വ്യവസായത്തെ തകർക്കുമെന്നും കള്ള് ചെത്തുമേഖലയെ തഴഞ്ഞെന്നുമാണ് വിമർശനം. റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്ത് അനുവദിക്കാൻ പാടില്ലെന്നും രജിസ്ട്രേഡ് തൊഴിലാളികൾക്ക് മാത്രമെ ചെത്താൻ അവകാശമുള്ളൂവെന്നുമാണ് എഐടിയുസിയുടെ നിലപാട്.  

ത്രീ സ്റ്റാർ പദവിയോ അതിനു മുകളിലോ ഉള്ള ഹോട്ടലുകളിലെയും വിനോദ സഞ്ചാര മേഖലകളിലെ റിസോർട്ടുകളിലെയും വൃക്ഷം ചെത്തി കള്ള് ഉൽപ്പാദിപ്പിച്ച് അതിഥികൾക്ക് നൽകാൻ അനുവദിക്കുമെന്ന തീരുമാനത്തിലാണ് വിമർശനം. ടോഡി ബോർഡ് എന്ന ആശയത്തിൽ മദ്യനയം അകലം പാലിക്കുന്നുവെന്നും എഐടിയുസി വിമർശനം ഉന്നയിക്കുന്നു. വിദേശമദ്യത്തിനും മറ്റും കൂടുതൽ പ്രാധാന്യം നൽകുമ്പോൾ കള്ള് ചെത്ത് തൊഴിലാളികളെ അവഗണിച്ചെന്നും എഐടിയുസി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനതലത്തിൽ  പ്രതിഷേധ പരിപാടികളിലേക്ക് പോകാനാണ് എഐടിയുസി തീരുമാനം. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ മദ്യനയത്തിന് അംഗീകാരം നൽകിയത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News