കോഴിക്കോട് നൈനാം വളപ്പിൽ 'അക്ഷരവീട്' തുറന്നു

അക്ഷരം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന അക്ഷരസമുദ്രം പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് വ്യക്തിഗത പഠന പിന്തുണയും പരിശീലനവും പഠന സൗകര്യങ്ങളും നൽകി വരുന്നു.

Update: 2025-01-02 02:37 GMT
Editor : rishad | By : Web Desk
Advertising

നൈനാംവളപ്പ്: കോഴിക്കോട് കേന്ദ്രമായി തീരദേശ പ്രദേശങ്ങളിലെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവർത്തിക്കുന്ന 'അക്ഷര വീട് ' പ്രവർത്തനമാരംഭിച്ചു. അക്ഷര സമുദ്രം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. നൈനാം വളപ്പ് കണ്ണമ്പറമ്പിലാണ് 'അക്ഷര വീട്' തുറന്നത്

അക്ഷരം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന അക്ഷരസമുദ്രം പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് വ്യക്തിഗത പഠന പിന്തുണയും പരിശീലനവും പഠന സൗകര്യങ്ങളും നൽകി വരുന്നു. അക്ഷരവീടിൻ്റെ ഉൽഘാടനം പി.എ ഗ്രൂപ്പ് ഓഫ് എജ്യുക്കേഷൻ മാനേജിങ് ട്രസ്റ്റി അബ്ദുള്ള ഇബ്രാഹിം നിർവഹിച്ചു. 

തീരദേശത്തിൻ്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് നടത്തുന്ന പദ്ധതി, കേരളത്തിലെ മുഴുവൻ കടലോര മേഖലയിലേക്കും വ്യാപിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാർഷിക വാർത്താ പത്രികയായ അക്ഷരവാർത്തകൾ മുഖ്യാതിഥി കമാൽ വരദൂരിന് നൽകി പ്രകാശനം ചെയ്തു.

പ്രദേശത്തെ വിദ്യാർത്ഥികളും രക്ഷിതാക്കളും സംബന്ധിച്ചു. ചെയർമാൻ ഡോ. മുഹമ്മദ് കുട്ടി അധ്യക്ഷനായി. ഡോ. ഇസഡ് എ അഷ്റഫ്, ടി. സലിം, എൻ വി സുബൈർ എൻഫ എന്നിവർ സംസാരിച്ചു. സെക്രട്ടറി അക്ഷയ് കുമാർ ഒ. സ്വാഗതവും സഫ ജി.കെ. നന്ദിയും പറഞ്ഞു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News