നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ല: എസ്.എഫ്.ഐ

നിഖില്‍ തോമസിന്റേത്‌ വ്യാജ ഡിഗ്രിയല്ലെന്ന് പറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും ആര്‍ഷോ

Update: 2023-06-19 07:40 GMT
Editor : vishnu ps | By : Web Desk
Advertising

തിരുവനന്തപുരം: ആലപ്പുഴയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിഖില്‍ തോമസിനെ പിന്തുണച്ച് എസ്.എഫ്.ഐ. നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.

എസ്.എഫ്.ഐ ആലപ്പുഴ ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ടി.സി ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും യാഥാര്‍ഥ്യമാണെന്ന് എസ്.എഫ്.ഐക്ക് ബോധ്യപ്പെട്ടുവെന്നും ആര്‍ഷോ പറഞ്ഞു.

നിഖില്‍ തോമസിന്റെ പി.ജി പ്രവേശനത്തില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും, ക്രമക്കേടും സാങ്കേതിക പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും ആര്‍ഷോ വ്യക്തമാക്കി.

കേരള സര്‍വകലാശാലക്ക് കീഴിലുള്ള കായംകുളം എം.എസ്.എം കോളേജില്‍ ഡിഗ്രി പഠനം ക്യാന്‍സല്‍ ചെയ്തിട്ടാണ് നിഖില്‍ കലിംഗയില്‍ പഠിക്കാന്‍ പോയതെന്നും, നിഖില്‍ അവിടെ പഠിച്ചത് റെഗുലര്‍ കോഴ്‌സാണെന്നും ആര്‍ഷോ പറഞ്ഞു.

രണ്ട് ദിവസം നിഖില്‍ തോമസിനെ മാധ്യമങ്ങള്‍ കള്ളനാക്കിയെന്നും, അത് വ്യാജ ഡിഗ്രിയല്ലെന്ന് പറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - vishnu ps

Multimedia Journalist

Editor - vishnu ps

Multimedia Journalist

By - Web Desk

contributor

Similar News