ആലപ്പുഴ വെൺമണി ഇരട്ട കൊലക്കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

വയോധിക ദമ്പതികളായ ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാൻ ഭാര്യ ലില്ലിക്കുട്ടി എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ

Update: 2022-03-08 09:29 GMT
Editor : Lissy P | By : Web Desk
Advertising

ആലപ്പുഴ വെൺമണി ഇരട്ട കൊലക്കേസില്‍   ഒന്നാം പ്രതി ലബിലു ഹുസൈന് (39) വധശിക്ഷ. രണ്ടാം പ്രതി ജൂവൽ ഹുസൈൻ (24) ന് ജീവ പര്യന്തവും വിധിച്ചു. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. വയോധിക ദമ്പതികളായ  ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാൻ (കുഞ്ഞുമോൻ–76), ഭാര്യ ഏലിക്കുട്ടി ചെറിയാൻ (ലില്ലി–68) എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്.

ബംഗ്ലാദേശ് സ്വദേശികളാണ് പ്രതികൾ. 2019 നവംബർ 11 നാണ് കേസിന് ആസ്പദമായ സംഭവം. പിറ്റേന്നു രാവിലെയാണു കൊലപാതകവിവരം നാട്ടുകാരും ബന്ധുക്കളും അറിഞ്ഞത്. 11ന് വൈകിട്ട് മൂന്നു മണിയോടെയാണ് പ്രതികളായ ലബിലു ഹസനും ജുവൽ ഹസനും വയോധിക ദമ്പതികളെ മൺവെട്ടി കൊണ്ടും കമ്പിപ്പാര കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം പ്രതികൾ 45 പവൻ സ്വർണ്ണവും പതിനേഴായിരം രൂപയും കവർന്നിരുന്നു. സംഭവ ശേഷം കടന്നു കളഞ്ഞ പ്രതികളെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്ത്.

കൊലപാതകം, വധശിക്ഷ വരെ ലഭിക്കാവുന്ന വിധം കുറ്റകൃത്യം ചെയ്യാൻ വീടിനുള്ളിൽ അതിക്രമിച്ചു കടന്നു, കവർച്ച എന്നീ കുറ്റങ്ങൾക്ക് പ്രതികൾ ശിക്ഷാർഹരാണെന്നു കണ്ടെത്തിയ കോടതി രണ്ടു പേരും തുല്യമായി കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നും കണ്ടെത്തി. നവംബർ 7നും 10നും ചെറിയാന്റെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ അവിടെ സ്വർണം ഉണ്ടെന്നു മനസ്സിലാക്കി കൊലപാതകം ആസൂത്രണം ചെയ്തെന്നാണു  കേസ്.വിചാരണ വേളയിൽ പ്രതിഭാഗത്തിന്റെ 2 പേർ ഉൾപ്പെടെ 62 സാക്ഷികളെ വിസ്തരിച്ചു. 103 തൊണ്ടിമുതലുകളും 80 രേഖകളും കേസിൽ ഹാജരാക്കിയിരുന്നു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News