'വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി ഉപയോഗം കൂടുന്നു'; മന്ത്രി

'സ്‌കൂൾ കോളജ് തലങ്ങളിൽ ലഹരി ഉപയോഗം തടയാൻ പദ്ധതി നടപ്പിലാക്കും'

Update: 2022-04-30 03:56 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി ഉപയോഗം കൂടുന്നുവെന്ന് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദൻ. കേരളത്തിൽ മദ്യ ഉപഭോഗം കുറയുന്നുണ്ടെങ്കിലും മയക്കുമരുന്ന് ഉപയോഗം വ്യാപകമാവുകയാണ്. സ്‌കൂൾ കോളജ് തലങ്ങളിൽ ലഹരി ഉപയോഗം തടയാൻ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി മീഡിയാവണിനോട് പറഞ്ഞു.

'വിദ്യാർഥികളെ ബോധവത്കരിക്കാനുള്ള പദ്ധതി നടപ്പാക്കും.ഹൈസ്‌കൂൾ മുതൽ കോളേജ് തലം വരെ ലഹരി ഉപയോഗം കൂടിയിരിക്കുകയാണ്.ജനങ്ങളുടെ മനസിലാണ് മാറ്റം വരേണ്ടത്. ജനങ്ങൾ തന്നെ സ്വയം ക്യാമ്പയിനായി രൂപപ്പെടുത്തിയാലേ നമുക്കിതിനെ പ്രതിരോധിക്കാനാവൂ. യുവാക്കളും യുവതികളും ഒരുപോലെ ഈ റാക്കറ്റിന്റെ കണ്ണികളാകുന്നുണ്ട്. കാരിയർമാരായി പിടികൂടുന്നവരിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. ഒരു സമൂഹത്തെ തന്നെ ബാധിക്കുന്ന പ്രശ്‌നമാണിതെന്നും'  മന്ത്രി പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News