'സ്‌കൂൾ തുറക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി': പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്

അധ്യാപകര്‍ കുറവുള്ള സ്‌കൂളുകളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിച്ചതായും ഫിറ്റ്‌നസില്ലാത്ത ബസുകളുടെ പ്രശ്‌നം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കുമെന്നും മുഹമ്മദ് അനീഷ് മീഡിയവണിനോട് പറഞ്ഞു

Update: 2021-10-31 04:49 GMT
Advertising

സ്കൂൾ തുറക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്. അധ്യാപകർ കുറവുള്ള സ്കൂളുകളിൽ താല്‍ക്കാലിക അധ്യാപകരെ നിയമിച്ചതായും ഫിറ്റ്നസില്ലാത്ത ബസുകളുടെ പ്രശ്നം ഏതാനും ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കുമെന്നും മുഹമ്മദ് അനീഷ് മീഡിയവണിനോട് പറഞ്ഞു. നി​ല​വി​ൽ വ്യ​വ​സാ​യ വ​കു​പ്പ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യിരുന്ന ഹ​നീ​ഷി​ന് കഴിഞ്ഞ ഏപ്രിലില്‍ ആണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൻെറ അ​ധി​ക ചു​മ​ത​ല ന​ൽ​കി​യ​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​​ക്ര​ട്ട​റി എ. ​ഷാ​ജ​ഹാ​ൻ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ത​നാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യിരുന്നു​ മുഹമ്മദ് ഹ​നീ​ഷി​ന് പുതിയ​ ചു​മ​ത​ല ന​ൽ​കി​യ​ത്.

സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചിരുന്നു. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 'രക്ഷിതാക്കൾക്ക് ഒരു ഉത്കണ്ഠയും വേണ്ട. സ്കൂൾ തുറക്കാൻ ഇത്രയും മുന്നൊരുക്കം നടത്തിയ വേറെ കാലഘട്ടമില്ല, 10 ലക്ഷം രൂപ വീതം സ്കൂളുകളുടെ അറ്റകുറ്റപണികൾക്ക് മാത്രമായി നൽകാനും തീരുമാനമായിട്ടുണ്ട്'- മന്ത്രി പറഞ്ഞു.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News