അസഫാഖ് ഒരു ദയയും അര്‍ഹിക്കുന്നില്ല; പ്രായവും പരിഗണിക്കാനാവില്ലെന്ന് കോടതി

കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി അസഫാഖ് ആലത്തിന് തൂക്കുകയറാണ് കോടതി വിധിച്ചത്

Update: 2023-11-14 07:48 GMT
Editor : Jaisy Thomas | By : Web Desk

അസഫാഖ് ആലം

Advertising

ആലുവ: ശിശുദിനവും പോക്സോ നിയമം പ്രാബല്യത്തിലായതിന്‍റെ പതിനൊന്നാം വാര്‍ഷികത്തിലുമാണ് ആലുവയിലെ അഞ്ചുവയസുകാരിക്ക് കോടതി നീതി നല്‍കിയത്. കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി അസഫാഖ് ആലത്തിന് തൂക്കുകയറാണ് കോടതി വിധിച്ചത്.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. 28 വയസുകാരനായ അസഫാഖിന്‍റെ പ്രായവും ശിക്ഷക്ക് ഇളവ് നല്‍കാനുള്ള കാരണമായി പരിഗണിക്കാനാകില്ലെന്നും കോടതി പറഞ്ഞു. 28 വയസുള്ളതിനാല്‍ അസഫാക്കിന്റെ പ്രായം കണക്കിലെടുക്കണമെന്ന പ്രതിഭാഗം വാദം ന്യായമല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് അഭിപ്രായപ്പെട്ടിരുന്നു. പ്രതിക്ക് 28 വയസ്സ് മാത്രമുള്ളതിനാൽ മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും അതിനാൽ ശിക്ഷയിൽ ഇളവുണ്ടാകണമെന്നുമാണ് പ്രതിഭാ​ഗം ആവശ്യപ്പെട്ടിരുന്നത്.

അസഫാഖ് മനുഷ്യരൂപം പൂണ്ട രാക്ഷസനാണെന്നും വധശിക്ഷ തന്നെ പ്രതിക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നായിരുന്നു പെണ്‍കുട്ടിയുടെ അമ്മയുടെ പ്രതികരണം. പ്രതിക്ക് ഇനി ജീവിക്കാന്‍ അവകാശമില്ലെന്ന് അച്ഛനും പറഞ്ഞു.

ജൂലൈ 28നാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയെ പ്രതി അസഫാഖ് ആലം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നത്. അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയായ കേസിൽ സംഭവം നടന്ന് 110 ആം ദിവസമാണ് ശിക്ഷാ വിധി. അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. കൊലപാതകം, പീഡനം,തെളിവുനശിപ്പിക്കൽ ഉൾപ്പെടെ പരമാവധി ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News