ആലുവ കൊലപാതകം: ബിഹാർ, ഡൽഹി കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തും
പ്രതി അസഫാക്ക് ആലമിനെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്
Update: 2023-08-02 03:14 GMT
ആലുവ: ആലുവയിൽ അഞ്ചുവയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക്ക് ആലമിനെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുന്നു. രണ്ടുദിവസം വിശദമായി ചോദ്യം ചെയ്തിട്ട് തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കും എന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്.
കൊലപാതകത്തിന് പിന്നിലെ കാരണം, കുറ്റകൃത്യത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് ചോദ്യം ചെയ്യലിലൂടെ ലക്ഷ്യമിടുന്നത്. ചോദ്യം ചെയ്യല്ലിന് ശേഷം ബിഹാർ, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണമുണ്ടാകും. ഇന്നലെയാണ് എറണാകുളം പോക്സോ കോടതി പ്രതിയെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.