ഹെൽമെറ്റില്ലാതെ വണ്ടിയോടിച്ചതിന് ആംബുലൻസിന് പിഴ!

പറപ്പൂർ ഇരിങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കേന്ദ്രത്തിന്റെ ആംബുലൻസിനാണ് കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തിന്റെ പിഴ ലഭിച്ചിരിക്കുന്നത്

Update: 2022-08-30 11:48 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: ഹെൽമെറ്റ് ധരിക്കാതെ വണ്ടിയോടിച്ചെന്ന പേരിൽ ആംബുലൻസിന് പിഴ ചുമത്തിയതായി പരാതി. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്തുള്ള പറപ്പൂരിലെ പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന്റെ ആംബുലൻസിനാണ് വിചിത്രകരമായ പിഴയിട്ടിരിക്കുന്നത്.

പറപ്പൂർ ഇരിങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കേന്ദ്രത്തിന്റെ ആംബുലൻസിനാണ് കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തിന്റെ പിഴ മാറി ലഭിച്ചിരിക്കുന്നതെന്നാണ് പരാതി. വേങ്ങര സ്വദേശിയായ ഹസീബ് പി. ആണ് പിഴയീടാക്കിയതിന്റെ നോട്ടീസ് സഹിതം ഫേസ്ബുക്കിൽ പങ്കുവച്ചത്.

ഹെൽമെറ്റ് ധരിക്കാതെ മോട്ടോർ സൈക്കിൾ ഓടിച്ചെന്ന് നോട്ടീസിൽ ഒരു ഭാഗത്ത് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ, വാഹന വിഭാഗത്തിന്റെ പേരിന്റെ ഭാഗത്ത് ചേർത്തിരിക്കുന്നത് ആംബുലൻസ് എന്നാണ്. ചാലിയം ഭാഗത്ത് മോട്ടോർ വാഹനവകുപ്പിന്റെ കാമറിയിൽ പതിഞ്ഞതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, കാമറയിൽ പതിഞ്ഞ നമ്പർ പ്ലേറ്റ് ബൈക്കിന്റേതാണെന്ന് വ്യക്തമാണ്. ഇതോടൊപ്പം KL 55 A 2683 എന്നാണ് കാമറയിൽ പതിഞ്ഞ നമ്പർ പ്ലേറ്റിൽ കാണിക്കുന്നത്. എന്നാൽ, വാഹനത്തിന്റെ നമ്പറായി ചേർത്തിരിക്കുന്നത് ആംബുലൻസിന്റെ നമ്പറായ KL 65 R 2683 എന്നും!


Full View


ഇതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് പിഴ നോട്ടീസ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

Summary: An ambulance fined for driving without a helmet in Vengara, Malappuram

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News