മീനങ്ങാടിയിൽ വീണ്ടും കടുവയുടെ ആക്രമണം

കൊളഗപ്പാറ ചൂരി മലക്കുന്ന് തുരുത്തുമ്മേൽ മേഴ്‌സിയുടെ 4 ആടുകളെയും,ആവയൽ പുത്തൻപുരയിൽ സുരേന്ദ്രന്റെ 3 ആടുകളെയുമാണ് കടുവ കൊന്നത്

Update: 2022-11-06 04:48 GMT
Editor : Dibin Gopan | By : Web Desk
Advertising

മീനങ്ങാടി: വയനാട് മീനങ്ങാടിയിൽ വീണ്ടും കടുവയുടെ ആക്രമണം.ഇന്ന് പുലർച്ചെ രണ്ടിടങ്ങളിലായി ഏഴ് ആടുകളെ കൊന്നു. കൊളഗപ്പാറ ചൂരി മലക്കുന്ന് തുരുത്തുമ്മേൽ മേഴ്‌സിയുടെ 4 ആടുകളെയും,ആവയൽ പുത്തൻപുരയിൽ സുരേന്ദ്രന്റെ 3 ആടുകളെയുമാണ് കടുവ കൊന്നത്.

മീനങ്ങാടി യൂക്കാലി കവലയിൽ ഇന്നലെ മൂന്ന് ആടുകളെയും കടുവ കൊന്നിരുന്നു. ഇതോടെ ഒരുമാസത്തിനിടെ പ്രദേശത്ത് കടുവയുടെ ആക്രമണത്തിനിരയാകുന്ന ആടുകളുടെ എണ്ണം 21 ആയി. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News