ബലാത്സം​ഗ കേസ്: എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

വിശദീകരണം നൽകാൻ കെ.പി.സി.സി അനുവദിച്ച സമയപരിധിയും ഇന്നവസാനിക്കും.

Update: 2022-10-20 00:54 GMT
Advertising

തിരുവനന്തപുരം: ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ംതിരുവനന്തപുരം സെഷൻസ് കോടതി ഫാസ്റ്റ് ട്രാക്ക് നാലാണ് മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

കേസെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും, എൽദോസ് കുന്നപ്പള്ളി ഒളിവിലാണ്. എം.എല്‍.എയ്‌ക്കെതിരെ ബലാത്സംഗക്കുറ്റത്തിനൊപ്പം വധശ്രമം കൂടി ചുമത്തിയതോടെ മുന്‍കൂര്‍ ജാമ്യത്തിനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. സാക്ഷിക്ക് അയച്ച ഭീഷണി സന്ദേശമടക്കം മുൻകൂർ ജാമ്യ അപേക്ഷയിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ പരാതിക്കാരിയായ യുവതിയെ പെരുമ്പാവൂരിലും കളമശ്ശേരിയിലും ഉള്ള എംഎൽഎയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കാൻ ആണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. അതേസമയം, സമൂഹമാധ്യമങ്ങളില്‍ എല്‍ദോസിന്റെ അറിവോടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന ഹരജി നെയ്യാറ്റിന്‍കര കോടതിയില്‍ യുവതി ഇന്ന് ഫയല്‍ ചെയ്യും.

കഴിഞ്ഞദിവസമാണ് എം.എല്‍.എയ്ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ക്രൈംബ്രാഞ്ച് ചുമത്തിയത്. സംഭവത്തിൽ പാർട്ടിക്ക് വിശദീകരണം നൽകാൻ എൽദോസ് കുന്നപ്പള്ളിക്ക് അനുവദിച്ചിരുന്ന സമയം ഇന്ന് അവസാനിക്കും.

വിശദീകരണം നൽകിയില്ലെങ്കിൽ, കടുത്ത നടപടി ഉണ്ടാകും എന്ന് കെ.പി.സി.സി നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ സസ്പെൻഷൻ അടക്കമുള്ള അച്ചടക്കനടപടിയിലേക്ക് നീങ്ങാനാണ് പാർട്ടി നീക്കം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News