'കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും ഐ.എന്‍.എല്‍ ഇല്ല'; ദേശീയ നേതൃത്വത്തെ പരിഹസിച്ച് എ.പി അബ്ദുൽ വഹാബ്
ദേശീയ നേതൃത്വത്തിന്‍റെ പ്രധാന ജോലി ആളുകളെ പുറത്താക്കലാണെന്ന് അബ്ദുല്‍ വഹാബ്
ഐ.എന്‍.എല്‍ ദേശീയ നേതൃത്വത്തെ പരിഹസിച്ച് എ.പി അബ്ദുൽ വഹാബ്. കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും ഐ.എന്‍.എല്‍ ഇല്ല. ഇക്കാര്യം ദേശീയ പ്രസിഡന്റിനോട് സൂചിപ്പിച്ചതാണ് തനിക്കെതിരെ തിരിയാൻ കാരണമെന്ന് അബ്ദുല്‍ വഹാബ് പറഞ്ഞു. ദേശീയ നേതൃത്വത്തിന്‍റെ പ്രധാന ജോലി ആളുകളെ പുറത്താക്കലാണ്. തർക്കങ്ങൾ ചർച്ച ചെയ്യാൻ മാത്രമായി ഐ.എന്‍.എല്‍ യോഗങ്ങൾ മാറിയെന്നും അബ്ദുല്‍ വഹാബ് കൂട്ടിച്ചേര്‍ത്തു.
കേരളത്തിൽ ഏറ്റവുമധികം ഷോക്കോസ് നോട്ടീസ് കിട്ടിയ സംസ്ഥാന പ്രസിഡന്റ് താനാകുമെന്നും ഡൽഹിയിൽ ഷോക്കോസ് നോട്ടീസ് അടിക്കാൻ വേണ്ടി മാത്രം പ്രസ്സുണ്ടോയെന്നും അബ്ദുല്‍ വഹാബ് ചോദിച്ചു.
AP അബ്ദുൽ വഹാബ് പക്ഷം വിളിച്ച സംസ്ഥാന കൗൺസിൽ യോഗം കോഴിക്കോട് ചേരുകയാണ്. സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളിക്കളയാനാണ് യോഗം. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ നടപടിയെടുക്കാനാണ് മറുപക്ഷത്തിന്റെ തീരുമാനം. ഈ യോഗം അവസാനിക്കുന്നതിന് മുമ്പ് ഒരു പക്ഷെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കാമെന്ന് അഹ്ദുല്‍വഹാബ് പറഞ്ഞു.