'എന്തിനുമേതിനും കേന്ദ്രത്തെ പഴിക്കാനെങ്കിൽ കേരളത്തിൽ എന്തിനാണ് വനംവകുപ്പ്?'; പാംപ്ലാനി

കൽപ്പറ്റയിൽ കത്തോലിക്കാ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധറാലിയിൽ സംസാരിക്കുകയായിരുന്നു പാംപ്ലാനി

Update: 2024-02-22 15:59 GMT
Editor : Lissy P | By : Web Desk
Joseph Pamplany,forest department,wild animal attack, kerala,wayanad elephant attack,പാംപ്ലാനി,വന്യജീവി ആക്രമണം,വനം വകുപ്പിനെതിരെ പാംപ്ലാനി
AddThis Website Tools
Advertising

കൽപ്പറ്റ: മനുഷ്യ - വന്യജീവി സംഘർഷത്തിൽ സംസ്ഥാന സർക്കാരിനും വനം വകുപ്പിനുമെതിരെ ആഞ്ഞടിച്ച് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. എന്തിനുമേതിനും കേന്ദ്രത്തെ പഴിക്കാനാണെങ്കിൽ വനം വകുപ്പ് എന്ന പേരിൽ കേരളത്തിൽ എന്തിനാണൊരു വകുപ്പും മന്ത്രിയെന്നും പാംപ്ലാനി ചോദിച്ചു.

വന്യമൃഗഭീഷണിയിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ കത്തോലിക്കാ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരങ്ങൾ അണിനിരന്ന പൊതുസമ്മേളനത്തിൽ മാനന്തവാടി രൂപതാ അധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചിനാനിയേൽ തുടങ്ങിയവരും സംസാരിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News