'ഉത്തമവിശ്വാസിയല്ല, ആരിഫ് മുഹമ്മദ് ഖാൻ ഇസ്‍ലാമിന് പുറത്തേക്കെന്ന്' എസ്.വൈ.എസ്

ആരിഫ് മുഹമ്മദ് ഖാന്‍റെ ശബരിമല ദർശനം ചൂണ്ടിക്കാട്ടിയായിരുന്നു സുന്നി യുവജനസംഘത്തിന്‍റെ വിമര്‍ശനം.

Update: 2022-02-20 05:30 GMT
Advertising

ആരിഫ് മുഹമ്മദ് ഖാൻ ഉത്തമ വിശ്വാസിയല്ലെന്നും ഇതര മതസ്ഥരുടെ ആചാരമോ വേഷമോ സ്വീകരിച്ചവർ ഇസ്‍ലാമിന് പുറത്താണെന്നും എസ്.വൈ.എസ്. ആരിഫ് മുഹമ്മദ് ഖാന്‍റെ ശബരിമല ദർശനം ചൂണ്ടിക്കാട്ടിയായിരുന്നു സുന്നി യുവജനസംഘത്തിന്‍റെ വിമര്‍ശനം. ഹിജാബ് വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാൻ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും ശരീഅത്ത് വിവാദത്തിലും അദ്ദേഹം നിന്നത് ഇസ്‍ലാമിക വിരുദ്ധർക്കൊപ്പമാണെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.

ചരിത്രം പരിശോധിച്ചാൽ മുസ്‌ലിം സ്ത്രീകൾ ഹിജാബിന് എതിരായിരുന്നെന്ന് മനസിലാക്കാമെന്നായിരുന്നു ഹിജാബ് വിഷയത്തില്‍ ഗവർണറുടെ പ്രതികരണം. മുസ്‍ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടയില്‍ നടക്കുന്ന വിവാദങ്ങളിലായിരുന്നു ഗവർണറുടെ പ്രതികരണം.

അന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്

ചരിത്രം പരിശോധിക്കുമ്പോള്‍ മു‍സ്‍ലിം സ്‍ത്രീകൾ ഹിജാബിന് എതിരായിരുന്നെന്നായിരുന്നു. സൗന്ദര്യം മറച്ച് വെക്കില്ലെന്ന് ഒന്നാം തലമുറയിലെ സ്ത്രീകൾ പറഞ്ഞിട്ടുണ്ട്. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണം... 
Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News