അരിക്കൊമ്പന്‍ തമിഴന്‍കാടില്‍; കണ്ടെത്തിയതായി തമിഴ്നാട് വനം വകുപ്പ്
പ്രദേശത്ത് നിന്നും ആനയെ തുരത്താനുള്ള നടപടികൾ വനം വകുപ്പ് തുടങ്ങി
Update: 2023-05-07 05:39 GMT
ഇടുക്കി: അരിക്കൊമ്പനെ മേഘമലയിലെ തമിഴൻകാട് വനമേഖലയില്‍ കണ്ടെത്തിയതായി തമിഴ്നാട് വനം വകുപ്പ്. പ്രദേശത്ത് നിന്നും ആനയെ തുരത്താനുള്ള നടപടികൾ വനം വകുപ്പ് തുടങ്ങി. പല സംഘങ്ങളായി തിരിഞ്ഞ് നിരീക്ഷണവും ശക്തമാക്കി.
അരിക്കൊമ്പനെ കണ്ടെത്തിയതിന് പിന്നാലെ മേഘമലയിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇരവെങ്കലൂർ, മണലാർ, ഹൈവേയ്സ് മേഖലകൾ കടന്നാണ് അരിക്കൊമ്പൻ മേഘമലയിലെത്തിയത്. അരിക്കൊമ്പന്‍ എത്തിയതോടെ മുമ്പെങ്ങുമില്ലാത്ത വിധം ആശങ്കയിലാണ് പ്രദേശവാസികൾ. അതിനിടെ സമയബന്ധിതമായി കേരളം വിവരങ്ങൾ കൈമാറുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.