റഡാറില്‍ സിഗ്നല്‍ ലഭിച്ചു, ലോറിയെന്ന് സംശയം; അങ്കോലയില്‍ അര്‍ജുനിനായി തിരച്ചില്‍ ഊര്‍ജിതം

ഇന്നു രാവിലെയാണ് ബെംഗളൂരുവില്‍നിന്ന് റഡാര്‍ സംവിധാനങ്ങള്‍ എത്തിച്ചു പരിശോധന ആരംഭിച്ചത്

Update: 2024-07-20 07:09 GMT
Editor : Shaheer | By : Web Desk
Advertising

മംഗളൂരു/കാസര്‍കോട്: കര്‍ണാടക അങ്കോലയിലെ ഷിരൂരില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനിനു വേണ്ടിയുടെ തിരച്ചിലില്‍ നിര്‍ണായക വിവരം. റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. സിഗ്നല്‍ ലോറിയില്‍നിന്നു തന്നെയാണെന്നാണു സൂചന. ഇന്നു രാവിലെയാണ് ബെംഗളൂരുവില്‍നിന്ന് റഡാര്‍ സംവിധാനങ്ങള്‍ എത്തിച്ചു പരിശോധന ആരംഭിച്ചത്.

മണ്ണിടിച്ചിലുണ്ടായ ദേശീയപാതയില്‍ തന്നെയാണ് ലോറിയുള്ളതെന്നാണ് അറിയുന്നത്. മണ്ണിടിഞ്ഞ ഭാഗത്തുതന്നെ ലോറിയുണ്ടെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. നാവികസേന, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാലാവസ്ഥ അനുകൂലമായതിനാല്‍ എത്രയും വേഗത്തില്‍ ലോറി പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണു രക്ഷാപ്രവര്‍ത്തകര്‍.

ചൊവ്വാഴ്ചയാണു ചരക്കുമായി ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്കു വരുന്നതിനിടെ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ലോറി ഡ്രൈിവര്‍ അര്‍ജുനിനെ കാണാതായത്. ഇതേ സമയത്ത് അങ്കോലയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനകത്ത് യുവാവ് അകപ്പെട്ടതായാണു സംശയിക്കുന്നത്. അര്‍ജുനിനെ കാണാനില്ലെന്നു പറഞ്ഞു കുടുംബം പരാതി നല്‍കിയതിനു പിന്നാലെയാണു തിരച്ചില്‍ ആരംഭിച്ചത്.

Full View

Summary: During the search for Arjun, a Malayali lorry driver who went missing after landslide in Shirur's Ankola, Karnataka, a radar signal was detected.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News