അർജുനായി നടന്നത് അഭൂതപൂർവമായ തിരച്ചിൽ, കർണാടക സർക്കാറിനോട് കേരളീയ മനസ് അങ്ങേയറ്റം കടപ്പെട്ടിരിക്കും; കെ.സി വേണുഗോപാൽ

വിമർശനങ്ങൾക്ക് മറുപടി പറയാനുളള സമയമല്ലെന്നും വേണുഗോപാൽ

Update: 2024-09-25 15:09 GMT
Advertising

ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള രക്ഷാദൗത്യത്തിന് മേൽനോട്ടം വഹിച്ച കർണാടക സർക്കാറിന് നന്ദി അറിയിച്ച് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. 72 നാൾ നീണ്ട രക്ഷാദൗത്യത്തിൽ ഒരിഞ്ചു പോലും വിട്ടിവീഴ്ച വരുത്താൻ സർക്കാർ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

കനത്ത മഴയും പ്രതികൂല സാഹചര്യവും വലിയ വെല്ലുവിളിയുയർത്തിയിരുന്നു. എങ്കിലും അർജുനായുള്ള തിരച്ചിലിൽ വിട്ടു വീഴ്ചയില്ലാതെ നടത്തിയ രക്ഷാപ്രവർത്തനത്തിന് കർണാടക സർക്കാറിനോട് കേരളീയ മനസ് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. കേരളം നന്ദി പറയുന്നു. വളരെ അഭൂതപൂർവമായ ദൗത്യമാണ് നടന്നത്. കെ.സി വേണുഗോപാൽ പറഞ്ഞു.

അതേസമയം ഷിരൂർ ദൗത്യത്തിനിടെ ഉണ്ടായ വിമർശനങ്ങൾക്ക് മറുപടി പറയാൻ തയാറാല്ലെന്നും ഇപ്പോൾ അതിനുളള സമയമല്ലെന്നും വേണുഗോപാൽ പറഞ്ഞു. പറയുന്നവർ പറഞ്ഞോട്ടെയെന്നും അർജുന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും ആശ്വസിക്കാനുളള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

72 ദിവസമായി നടത്തിയ തിരച്ചിലിന്റെ ചിലവ് പൂർണമായും കർണാടക സർക്കാറാണ് വഹിച്ചതെന്ന് എം.കെ രാഘവൻ എംപി പറഞ്ഞു. ദൗത്യത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രിക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News