'ഉപദേശകർ ഉണ്ടായിട്ടും നാർകോട്ടിക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടേയില്ല': മുഖ്യമന്ത്രിയെ വിമർശിച്ച് ദീപികയിൽ ലേഖനം

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം പാല ബിഷപ്പിനെ അനുകൂലിച്ച് ദീപികയില്‍ വീണ്ടും ലേഖനം. ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ' എന്ന തലക്കെട്ടിലാണ് ലേഖനം. മുഖ്യമന്ത്രിക്ക് രൂക്ഷവിമര്‍ശനവുമുണ്ട്.

Update: 2021-09-12 02:53 GMT
Editor : rishad | By : Web Desk
Advertising

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം പാല ബിഷപ്പിനെ അനുകൂലിച്ച് ദീപികയില്‍ വീണ്ടും ലേഖനം. ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ' എന്ന തലക്കെട്ടിലാണ് ലേഖനം. മുഖ്യമന്ത്രിക്ക് രൂക്ഷവിമര്‍ശനവുമുണ്ട്.

ഇത്രയും ഉപദേശകര്‍ ഉണ്ടായിട്ടും നാര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് മുഖ്യമന്ത്രി കേട്ടിട്ടേയില്ല. മുസ്‌ലിം തീവ്രവാദികളെ ഭയന്ന് നടത്തിയതാവാം ആ പ്രതികരണം. പക്ഷേ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരള കോണ്‍ഗ്രസ് മാണി കൂടെ അടങ്ങിയ മുന്നണിയുടെ ശബ്ദവുമാണ്. അദ്ദേഹം പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കില്‍ ജോസ് കെ മാണി തുറന്നുപറയേണ്ടതുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.ടി.തോമസ് എം.എല്‍.എ എന്നിവര്‍ക്കും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവാണെന്ന് മറക്കരുത്. ചരിത്ര സത്യങ്ങള്‍ പോലും പറയാന്‍ അനുവദിക്കാത്ത ഫാസിസമാണോ മതേതരത്വമെന്ന് പി.ടി.തോമസും കോണ്‍ഗ്രസും വ്യക്തമാക്കണമെന്നും ലേഖനത്തില്‍ പറയുന്നു. കേരള കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട മുന്നണിയുടെ അഭിപ്രായമാകണം സതീശന്‍ പറയേണ്ടത്. ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും സത്യമെന്ന് ആവര്‍ത്തിക്കുകയാണ് ലേഖനം.

ലൗ ജിഹാദ് ഇല്ലെന്ന് വാദിക്കുന്നവരോട് അഫ്ഗാനിസ്ഥാനിലെ ജയിലിൽ എങ്ങനെ ഒരു സോണിയ സെബാസ്റ്റ്യനും മെറിൻ ജേക്കബും എത്തി എന്ന് ചോദിച്ചാൽ മതസൗഹാർദം തകർക്കരുതെന്ന് പറഞ്ഞാലെങ്ങനെ ശരിയാകുമെന്നും ലേഖനത്തില്‍ പറയുന്നു. പാലാ ബിഷപ്പിനെ പിന്തുണച്ചുകൊണ്ടാണ്​ ദീപിക ദിനപത്രം കഴിഞ്ഞ ദിവസം മുഖപ്രസംഗം എഴുതിയിരുന്നു. ദീപികയില്‍ ബിഷപ്പിന്‍റെ വിവാദ പ്രസംഗത്തിന്‍റെ പൂര്‍ണ രൂപം പ്രസിദ്ധീകരിച്ചിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News