മലയാള നാടകാചാര്യൻ മധു മാസ്റ്റർ അന്തരിച്ചു

കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയിൽ ചികിത്സയിലായായിരുന്നു . അമ്മ, സ്പാർട്ടക്കസ്, പുലിമറഞ്ഞ കുട്ടൻ മൂസ്, മൂട്ട, സുനന്ദ തുടങ്ങിയ നാടകങ്ങളുടെ രചയിതാവാണ്.

Update: 2022-03-19 10:01 GMT
Editor : abs | By : Web Desk
Advertising

മലയാള നാടകാചാര്യനും രാഷ്ട്രീയ സാമൂഹിക പ്രവർത്തകനുമായ മധു മാസ്റ്റർ  അന്തരിച്ചു. 73 വയസ്സായിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമ്മ, സ്പാർട്ടക്കസ്, പുലിമറഞ്ഞ കുട്ടൻ മൂസ്, മൂട്ട, സുനന്ദ തുടങ്ങിയ നാടകങ്ങളുടെ രചയിതാവാണ്.

എട്ടോളം സിനിമകളിൽ വേഷമിട്ടു. നക്സൽ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരിക്കെ അറസ്റ്റിലായി. സിപിഎം, സിപിഐ, സിപിഐഎംഎൽ സഹയാത്രികനായിരുന്നു.

അടിയന്തരാവസ്ഥയ്ക്കു ശേഷം കേരളത്തിൽ വലിയ ചലനം സൃഷ്ടിച്ച 'അമ്മ' എന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് മധു മാസ്റ്ററാണ്. ജോൺ അബ്രഹാം കയ്യൂർ സമരം സിനിമയാക്കാനൊരുങ്ങിയപ്പോൾ തിരക്കഥാ രചനയിൽ പങ്കാളിയായിരുന്നു. മധു മാസ്റ്ററുടെ നാടകങ്ങളിലൂടെയാണ് ജോയ്മാത്യു അഭിനയ രംഗത്തെത്തിയത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News