ഹാഫ് ഷവായയും മൂന്ന് കുബ്ബൂസും പെട്ടെന്ന് റെഡിയാക്കി വെയ്‌ക്കോ...ഹോട്ടലാണെന്ന് കരുതി അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ച് എ.എസ്.ഐ

എ.എസ്.ഐ ബൽരാജ് ആണ് ഫറൂഖ് അസിസ്റ്റന്റ് കമ്മീഷണറായ എം.എം സിദ്ദീഖിനെ വിളിച്ച് ഷവായ റെഡിയാക്കിവെക്കാൻ പറഞ്ഞത്.

Update: 2022-07-04 13:39 GMT
Advertising

കോഴിക്കോട്: ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ ആളുടെ കഥ മലയാളികൾക്ക് സുപരിചിതമാണ്. എന്നാൽ ഹോട്ടലാണെന്ന് കരുതി അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചാലോ? എ.എസ്.ഐ ബൽരാജ് ആണ് ഫറൂഖ് അസിസ്റ്റന്റ് കമ്മീഷണറായ എം.എം സിദ്ദീഖിനെ വിളിച്ച് ഷവായ റെഡിയാക്കിവെക്കാൻ പറഞ്ഞത്.

ഞങ്ങളിപ്പോ ഫറോക്ക് എത്തിക്ക്ണ് ഹാഫ് ഷവായയും മൂന്ന് കുബ്ബൂസും പെട്ടെന്ന് റെഡിയാക്കാൻ വെക്കാനായിരുന്നു പൊലീസുകാരന്റെ ആവശ്യം. ഒരു രക്ഷയുമില്ല, ഞാൻ കൺട്രോൾ റൂമിലാണെന്ന് മറുപടി. പിന്നീടാണ് താൻ എ.സി.പിയാണെന്ന് വെളിപ്പെടുത്തിയത്. ഇതോടെ പൊലീസുകാരൻ ക്ഷമ ചോദിച്ചെങ്കിലും എ.സി.പി സ്‌പോർട്‌സ്മാൻ സ്പിരിറ്റിലായിരുന്നു.

സാരല്ല...കോമഡിയായീണ്ട് എന്നായിരുന്നു എ.സി.പിയുടെ മറുപടി. എങ്കിലും തൃപ്തനാവാതെ പൊലീസുകാരൻ ഖേദപ്രകടനം ആവർത്തിച്ചപ്പോൾ പോട്ടെ ചങ്ങാതീ...തെറ്റാർക്കും പറ്റൂലെ എന്നായിരുന്നു എ.സി.പിയുടെ പ്രതികരണം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News