നടിയെ അക്രമിച്ച കേസ്; നടി വിചാരണ കോടതിയിൽ ഹരജി നൽകി
കോടതി നടപടികളിൽ പങ്കെടുക്കണമെന്ന് അറിയിച്ചും രേഖകളുടെ പകർപ്പുകൾ ആവശ്യപ്പെട്ടുമാണ് ഹരജി
കൊച്ചി: നടിയെ അക്രമിച്ച കേസിൽ നടി വിചാരണ കോടതിയിൽ ഹരജി നൽകി. കോടതി നടപടികളിൽ പങ്കെടുക്കണമെന്ന് അറിയിച്ചും രേഖകളുടെ പകർപ്പുകൾ ആവശ്യപ്പെട്ടുമാണ് ഹരജി നൽകിയത്. കോടതി നടപടികളിൽ പങ്കെടുക്കാൻ അഭിഭാഷകനെ ഏർപ്പെടുത്തിയതായും നടി അറിയിച്ചു. അതേസമയം, കേസിലെ പുതിയ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി. അജകുമാർ ഇന്ന് കോടതിയിൽ ഹാജരായി.
കേസിൽ തെളിവ് നശിപ്പിച്ചതിലും ദൃശ്യങ്ങൾ ചോർന്നതിലുമുള്ള അന്വേഷണം തുടരുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിരുന്നു. ദിലീപിന്‍റെ അഭിഭാഷകർക്കെതിരെയുളള അന്വേഷണവും അവസാനിപ്പിച്ചിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. നടിയെ ആക്രമിച്ച കേസിൽ ഇന്നലെയാണ് പ്രോസിക്യൂഷൻ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ഇക്കാര്യം പ്രോസിക്യൂഷന്‍ വിചാരണാകോടതിയെ അറിയിച്ചു. ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.
ആയിരത്തലിധികം പേജുകളുള്ള കുറ്റപത്രത്തില്‍ തൊണ്ണൂറിലധികം സാക്ഷികളുണ്ട്. തെളിവുകൾ നശിപ്പിച്ചു എന്നും തെളിവുകൾ മറച്ചു വച്ചു എന്നുമാണ് ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.