സഹ സംവിധായകയുടെ പീഡന പരാതി: സംവിധായകൻ സുരേഷ് തിരുവല്ലക്കും സുഹൃത്തിനുമെതിരെ കേസ്
മാവേലിക്കര സ്വദേശിയുടെ പരാതിയിൽ മരട് പൊലീസാണ് കേസെടുത്തത്
Update: 2024-10-11 07:13 GMT
കൊച്ചി: സഹ സംവിധായകയെ പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകനെതിരെ കേസ്. സംവിധായകൻ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് ബലാത്സംഗക്കേസ്. മാവേലിക്കര സ്വദേശിയുടെ പരാതിയിൽ മരട് പൊലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌തും വിവാഹ വാഗ്‌ദാനം നൽകിയും പീഡിപ്പിച്ചുവെന്നാണ് പരാതി.