ആറ്റുകാൽ പൊങ്കാല നാളെ

ഒരു പകൽ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്

Update: 2024-02-24 01:35 GMT
ഫയൽ ചിത്രം
Advertising

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല നാളെ നടക്കും.പതിനായിരക്കണക്കിന്  ഭക്തരാണ് പൊങ്കാല അർപ്പിക്കുക. ഒരു പകൽ മാത്രം ബാക്കി നിൽക്കെ ക്ഷേത്രത്തിലും പരിസരത്തും അടുപ്പുകൾ കൂട്ടി ഭക്തർ കാത്തിരിക്കുകയാണ്.

ആറ്റുകാലമ്മയുടെ ദർശനത്തിനും പൊങ്കാല നിവേദ്യത്തിനുമായി പതിനായിരക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലിലേക്ക് ഒഴുകി എത്തുന്നത്. അടുപ്പുണ്ടാക്കാനുള്ള ഇഷ്ടികകൾ നഗരത്തിന്റെ അങ്ങിങ്ങായി കൂട്ടി വെച്ചിരിക്കുന്നു.വഴിയോരങ്ങളിൽ പൊങ്കാല കലങ്ങളുടെ അടക്കം കച്ചവടവും തകൃതിയായി നടക്കുന്നു. കച്ചവടക്കാരും ഇത്തവണ പ്രതീക്ഷയിൽ ആണ്.

പലരും പൊങ്കാല ഇടാനുള്ള സ്ഥലങ്ങൾ നേരത്തെ ബുക്ക്‌ ചെയ്ത് കഴിഞ്ഞു. ദൂരപ്രദേശങ്ങളിൽ നിന്ന് എത്തിവരടക്കം ഇന്ന് രാത്രിതന്നെ ഒരുക്കങ്ങൾ പൂർത്തിയാക്കി സ്ഥലം പിടിക്കും.

പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തർക്ക് വേണ്ട എല്ലാ ക്രമീകരണവും പൂർത്തിയായി. പോലീസിന്റെ എയ്ഡ്പോസ്റ്റും അഗ്നിശമനസേനയുടെയും മെഡിക്കൽ സംഘങ്ങളുടെയും പ്രത്യേക ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. നാളെ രാവിലെ 10.30നാണ് ആറ്റുകാൽ പൊങ്കാല. 2.30ന് പൊങ്കാല നിവേദ്യം നടക്കും.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News