ബാലഭാസ്‌കറിന്റെ മരണം:ഫോൺ പരിശോധിക്കാത്തതിൽ സി.ബി.ഐ ഇന്ന് വിശദീകരണം നൽകും

തെളിവുകൾ കണ്ടെത്താൻ മൊബൈൽഫോണിലെ വിവരങ്ങൾ ആവശ്യമില്ലെന്നായിരുന്നു സി.ബി.ഐയുടെ നിലപാട്

Update: 2022-07-05 01:07 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ ഫോൺ പരിശോധിക്കാത്തതിൽ സി.ബി.ഐ ഇന്ന് വിശദീകരണം നൽകും. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് വിശദീകരണം നൽകുക.

കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ കുറ്റപത്രത്തിനൊപ്പം ബാലഭാസ്‌കറിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച് റിപ്പോർട്ട് സമർപ്പിക്കാത്തതെന്തെന്ന് കോടതി ചോദിച്ചിരുന്നു. അന്വേഷണ വേളയിൽ തെളിവുകൾ കണ്ടെത്താൻ മൊബൈൽഫോണിലെ വിവരങ്ങൾ ആവശ്യമില്ലെന്നായിരുന്നു സി.ബി.ഐയുടെ മറുപടി. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ കുടുംബവും കലാഭവൻ സോബിയും നൽകിയ ഹരജിയിൽ വിധി പറയാൻ ഇരിക്കെയാണ് ഫോൺ സംബന്ധിച്ച് കോടതി വിശദീകരണം തേടിയത്.

2018 ഒക്ടോബര്‍ 2നാണ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ മരിക്കുന്നത്. സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ 3.30ന് തൃശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുതന്നെ രണ്ടുവയസുകാരി മകള്‍ തേജസ്വിനി ബാല മരിച്ചു. ഭാര്യ ലക്ഷ്മിയും കാര്‍ ഡ്രൈവറും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News