ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി; യുവതി പറഞ്ഞ വീട്ടിൽ പരിശോധന നടത്തി
എളമക്കര പുതുക്കലവട്ടത്തെ വീട്ടിൽ 2010 ൽ ബാലചന്ദ്രകുമാർ വാടകയ്ക്ക് താമസിച്ചിരുന്നുവെന്ന് ഹൈടക് സെൽ സ്ഥിരീകരിച്ചു
ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയില്‍ യുവതി പറഞ്ഞ വീട്ടിൽ പോലീസ് പരിശോധന നടത്തി. എളമക്കര പുതുക്കലവട്ടത്തെ വീട്ടിൽ 2010 ൽ ബാലചന്ദ്രകുമാർ വാടകയ്ക്ക് താമസിച്ചിരുന്നുവെന്ന് ഹൈടക് സെൽ സ്ഥിരീകരിച്ചു. പീഡനം നടന്നോ എന്നതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
പത്തു വര്‍ഷം മുമ്പ് തനിക്ക് ബാലചന്ദ്രകുമാറില്‍ നിന്ന് ക്രൂരമായ അനുഭവം ഉണ്ടായെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ജോലി വാഗ്ദാനം നല്‍കി എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ ഒളി കാമറയില്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്‌തെന്ന് യുവതിയുടെ ആരോപിച്ചു.
സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിളിച്ച് വരുത്തുകയായിരുന്നു. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.