കിടപ്പുരോഗിയായ യുവാവിനെ സഹോദരൻ കുത്തിക്കൊന്നു
നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്
Update: 2022-09-24 02:15 GMT
തിരുവനന്തപുരം: കിടപ്പുരോഗിയായ യുവാവിനെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. മേൽവെട്ടൂർ സ്വദേശി സന്ദീപ് (47) ആണ് കൊല്ലപ്പെട്ടത്. വെറ്റിനറി ഡോക്ടറായ സഹോദരൻ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. മദ്യ ലഹരിയിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. അപസ്മാരം വന്ന് ഒരു വർഷത്തോളമായി കോമ അവസ്ഥയിൽ ആയിരുന്നു കൊല്ലപ്പെട്ട സന്ദീപ്.