'എവിടെയും തുപ്പിയിട്ടല്ല ആഹാരം വിളമ്പുന്നത്': കാന്തപുരം
മുസ്ലിം ജനവിഭാഗം ഹലാൽ മാത്രമെ കഴിക്കുകയുള്ളുവെന്നും അവർ പ്രത്യേക വിഭാഗമാണെന്നന്നുമുള്ള പരിഹാസത്തിന്റെ ഭാഗം മാത്രമാണ് നിലവിലെ വിവാദം
Update: 2021-11-28 12:38 GMT
വിവാദങ്ങളിലൂടെ വർഗീയത ഉണ്ടാക്കാനുള്ള ശ്രമമാണ് ഹലാൽ വിവാദത്തിന് പിന്നിലിന്ന് കാന്തരപുരം അബൂബക്കർ മുസ്ലിയാർ. എവിടെയും തുപ്പിയിട്ടല്ല ആഹാരം വിളമ്പുന്നത്. മുസ്ലിം ജനവിഭാഗം ഹലാൽ മാത്രമെ കഴിക്കുകയുള്ളുവെന്നും അവർ പ്രത്യേക വിഭാഗമാണെന്നന്നുമുള്ള പരിഹാസത്തിന്റെ ഭാഗം മാത്രമാണ് നിലവിലെ വിവാദമെന്നും കാന്തപുരം പറഞ്ഞു.
ഹോട്ടലുകളിൽ ഹലാൽ ഭക്ഷണം കിട്ടുമെന്ന് ബോർഡ് വയ്ക്കുന്നത് ചിലർ മാത്രം. ബോർഡ് വയ്ക്കാത്ത നിരവധി ഹോട്ടലുകളുണ്ട്. മുസ്ലിം മതസ്ഥർ നടത്തുന്ന ഹോട്ടലിൽ ഇതര മതത്തിൽപെട്ടവർ ജോലി ചെയ്യുന്നുണ്ട്. അവരോട് ചോദിച്ചാൽ സത്യം അറിയാമെന്നും കാന്തപുരം കൂട്ടിച്ചേർത്തു.