ഉത്രാട ദിവസം വിറ്റത് 117 കോടി രൂപയുടെ മദ്യം; 550 കോടി രൂപ സർക്കാർ ഖജനാവിലേക്ക്
ഓണം സീസണിലെ മൊത്തം വ്യാപാരത്തിലും ഇക്കുറി വലിയ കുതിപ്പാണ് ബെവ്‌കോക്ക് ഉണ്ടായത്. ഉത്രാടം വരെയുള്ള ഏഴ് ദിവസങ്ങളിൽ 624 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്.
Update: 2022-09-09 05:58 GMT
തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന. 117 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. കഴിഞ്ഞ വർഷം 85 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. നാല് ഔട്ട്‌ലെറ്റുകളുടെ വിൽപന ഒരുകോടി പിന്നിട്ടു. ഈ ഓണക്കാല മദ്യവിൽപനയിലൂടെ 550 കോടി രൂപയാണ് സർക്കാർ ഖജനാവിലെത്തുക.
ഓണം സീസണിലെ മൊത്തം വ്യാപാരത്തിലും ഇക്കുറി വലിയ കുതിപ്പാണ് ബെവ്‌കോക്ക് ഉണ്ടായത്. ഉത്രാടം വരെയുള്ള ഏഴ് ദിവസങ്ങളിൽ 624 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇത് 529 കോടിയായിരുന്നു.