ബൈബിൾ കത്തിച്ച സംഭവം അപലപനീയം- ഡോ. ഹുസൈൻ മടവൂർ

'ക്രൈസ്തവ വിശ്വാസികൾക്കുണ്ടായ വേദനയിൽ പങ്കുചേരുന്നു. കൂറ്റവാളിക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാവണം.'

Update: 2023-02-02 15:40 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: കാസർകോട്ട് ബൈബിൾ കത്തിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവം അത്യന്തം ക്രൂരവും അപലപനീയവുമാണെന്ന് കോഴിക്കോട് പാളയം മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ. മതവിശ്വാസികൾ പവിത്രമായി കരുതുന്ന വേദപുസ്തകങ്ങളെയും ആരാധ്യവസ്തുക്കളെയും ആരാധനാലയങ്ങളെയും അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

മതസൗഹാർദ്ദം തകർക്കാനും നാട്ടിൽ കുഴപ്പങ്ങളും സംഘർഷങ്ങളുമുണ്ടാക്കാനും ഹേതുവായേക്കാവുന്ന ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതാണ്. ക്രൈസ്തവ വിശ്വാസികൾക്കുണ്ടായ വേദനയിൽ പങ്കുചേരുന്നു. കൂറ്റവാളിക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാവണം. ഇത്തരം തിന്മകൾക്കെതിരെ എല്ലാ മതവിശ്വാസികളും ഒന്നിച്ചുനിൽക്കണമെന്നും ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.

Summary: 'The incident of burning the Bible at Kasaragod is extremely cruel and condemnable', says Chief Imam of Kozhikode Palayam Masjid Dr. Hussain Madavoor

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News