ആലുവ കോമ്പാറയിൽ വൻ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ

കാറിൻറെ ഡിക്കിയിൽ വിവിധ പായ്ക്കുകളിലായി 80 കിലോയിലധികം വരുന്ന കഞ്ചാവാണ് സൂക്ഷിച്ചിരുന്നത്

Update: 2022-03-29 15:33 GMT
Advertising

ആലുവ കോമ്പാറയിൽ നിർത്തിയിട്ടിരുന്ന കാറിൻറെ ഡിക്കിയിൽ നിന്നും എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വൻ കഞ്ചാവ് ശേഖരം പിടികൂടി. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ നൊച്ചിമ കുടിയമറ്റം വീട്ടിൽ കബീർ (38), എടത്തല അൽ അമീൻ ഭാഗത്ത് മുരിങ്ങാശ്ശേരി വീട്ടിൽ നജീബ് (35), വരാപ്പുഴ വെളുത്തേപ്പിള്ളി വീട്ടിൽ മനു ബാബു (31), വടുതല അരൂക്കുറ്റി ചെത്തിപ്പറമ്പത്ത് വീട്ടിൽ നിന്നും ഇപ്പോൾ വരാപ്പുഴ വൈ സിറ്റി ബാറിനു സമീപം താമസിക്കുന്ന മനീഷ് (25), എന്നിവരാണ് പിടിയിലായത്.

കിഴക്കമ്പലം ഊരക്കാട് നിന്ന് രണ്ടു കിലോഗ്രാമോളം കഞ്ചാവ് പിടികൂടിയ കേസിൻറെ അന്വേഷണത്തിനിടെയാണ് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. കാറിൻറെ ഡിക്കിയിൽ വിവിധ പായ്ക്കുകളിലായി 80 കിലോയിലധികം വരുന്ന കഞ്ചാവാണ് സൂക്ഷിച്ചിരുന്നത്. ഊരക്കാട് കേസിൽ പിടിയിലായവരിൽ നിന്നും ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് കോമ്പാറയിൽ നിന്നും കഞ്ചാവ് ശേഖരം പിടികൂടുന്നത്.

എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ വി.എം.കേഴ്‌സൺ, എസ്.ഐ മാരായ ശാന്തി.കെ.ബാബു, മാഹിൻ സലിം, രാജൻ, എ.എസ്.ഐ മാരായ ഇബ്രാഹിംകുട്ടി, അബു എസ്.സി.പി.ഒ മാരായ സുനിൽ കുമാർ, ഷമീർ, ഇബ്രാഹിംകുട്ടി, ഷെർനാസ്, സി.പി.ഒ മാരായ അരുൺ, വിപിൻ, റോബിൻ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News