ബിജു കുര്യനെ പിടിച്ചത് മൊസാദ്; 'മുങ്ങിയത് ബെത്‌ലഹേം കാണാൻ'

ബിജുവിനെ നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. നാളെ പുലർച്ചെ നാലിന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങും

Update: 2023-02-27 08:57 GMT
Editor : Shaheer | By : Web Desk
Advertising

തെൽഅവീവ്: ആധുനിക കൃഷിരീതികൾ പഠിക്കാൻ സംസ്ഥാന സർക്കാർ ഇസ്രായേലിലേക്ക് അയച്ച സംഘത്തിൽനിന്ന് മുങ്ങിയ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്. ബെത്‌ലഹേം കാണാനാണ് ബിജു പോയതെന്നാണ് കുടുംബം നൽകുന്ന വിശദീകരണം. ഇയാളെ നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.

ഇസ്രായേൽ ഇന്റർപോളാണ് ബിജുവിനെ പിടികൂടിയ വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചത്. ഇസ്രായേലിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി നവീന്‍ റാണയെ ആണ് ഇന്‍റര്‍പോള്‍ വിവരം അറിയിച്ചതെന്ന് 'മലയാള മനോരമ' റിപ്പോര്‍ട്ട്ചെയ്തു. എവിടെനിന്നാണ് കണ്ടെത്തിയതെന്ന വിവരം പുറത്തുവന്നിട്ടില്ല. ബിജുവിനെ കണ്ടെത്തി തിരിച്ചയച്ച വിവരം ഇന്ത്യൻ അംബാസഡർ രാജീവ് ബോഗേഡെ സംസ്ഥാന കൃഷി വകുപ്പ് സെക്രട്ടറി ബി. അശോകിനെ അറിയിക്കുകയും ചെയ്തു.

ഇന്ത്യൻ സമയം വൈകീട്ട് നാലോടെയാണ് ബിജു കുര്യനെ ഇസ്രായേൽ അധികൃതർ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. തെൽഅവീവ് വിമാനത്താവളത്തിൽനിന്നാണ് യാത്ര തിരിച്ചിരിക്കുന്നത്. നാളെ പുലർച്ചെ നാലിന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങുമെന്നാണ് വിവരം.

ബെത്‌ലഹേം കാണാനാണ് ബിജു സംഘത്തിൽനിന്ന് മുങ്ങിയതെന്നാണ് സഹോദരൻ ബെന്നി പറയുന്നത്. ഇയാളെ സഹായിക്കരുതെന്ന് നേരത്തെ ഇന്ത്യൻ എംബസി ഇസ്രായേലിലുള്ള മലയാളികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടൊപ്പം നയതന്ത്രതലത്തിൽ സമ്മർദം ശക്തമാക്കിയതോടെ രക്ഷയില്ലാതായി. ഒടുവിൽ മൊസാദിന്റെ വലയിൽ അകപ്പെടുകയും ചെയ്തു.

'മുങ്ങിയത് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ; സി.സി.ടി.വി പരിശോധിച്ചിട്ടും തുമ്പ് ലഭിച്ചില്ല'

ഫെബ്രുവരി 12നാണ് ഇസ്രായേലിലെ ആധുനിക കൃഷിരീതി പഠിക്കാനായി ഒരു സംഘത്തെ സംസ്ഥാന കൃഷിവകുപ്പ് അയച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 27 കർഷകരാണ് സംഘത്തിലുണ്ടായിരുന്നത്. അതിനിടെയാണ് 17ന് സംഘത്തിലുണ്ടായിരുന്ന ബിജു കുര്യനെ കാണാതായത്.

ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ സംഘത്തിൽനിന്ന് ബിജു മുങ്ങുകയായിരുന്നു. ഇവർ താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് മറ്റൊരിടത്തേക്ക് ഭക്ഷണം കഴിക്കാനായി പുറപ്പെട്ടതായിരുന്നു. ഈ സമയത്താണ് ഇയാളെ കാണാതായത്. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശംവച്ചായിരുന്നു മുങ്ങിയത്. തുടർന്ന് മലയാളി സംഘം വിവരം ഇസ്രായേൽ പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ബിജുവിനെ കണ്ടെത്താനായില്ല. ഇതിനിടെ താൻ സുരക്ഷിതനാണെന്ന് ബിജു ഭാര്യയ്ക്ക് മെസേജ് അയക്കുകയും ചെയ്തിരുന്നു. ഇതോടെ ബോധപൂർവം മുങ്ങിയതാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പിന്നീട് വ്യക്തമാക്കി. ഇയാൾക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

Summary: Biju Kurian, a native of Iritty, Kannur, who drowned in a team sent by the Kerala government to Israel to study modern farming methods, was found by the Israeli intelligence agency Mossad.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News