ഇസ്രയേൽ കൃഷിരീതി പഠിക്കാൻ പോയ സംഘത്തിൽനിന്ന് മുങ്ങിയ ബിജു കുര്യൻ തിരിച്ചെത്തി
പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും സംഭവത്തിൽ സർക്കാരിനോടും സംഘാംഗങ്ങളോടും മാപ്പ് പറയുന്നുവെന്നും ബിജു കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.
Update: 2023-02-27 03:58 GMT
കോഴിക്കോട്: ഇസ്രയേൽ കൃഷിരീതി പഠിക്കുന്നതിനായി പോയ സംഘത്തിൽനിന്ന് മുങ്ങിയ ബിജു കുര്യൻ നാട്ടിലെത്തി. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും സംഭവത്തിൽ സർക്കാരിനോടും സംഘാംഗങ്ങളോടും മാപ്പ് പറയുന്നുവെന്നും ബിജു കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.
ജറുസലേമും ബത്‌ലഹേമും സന്ദർശിക്കാനാണ് താൻ പോയത്. സഹോദരനാണ് തിരിച്ചുവരാനുള്ള സൗകര്യമൊരുക്കിയത്. ഇസ്രയേലിലെ ഒരു ഏജൻസിയും തന്നെ അന്വേഷിച്ചുവന്നിട്ടില്ലെന്നും ബിജു കുര്യൻ പറഞ്ഞു.
വിസാ കാലാവധിയുള്ളതിനാൽ നിയമപരമായി ഇസ്രയേലിൽ തുടരുന്നതിന് ബിജു കുര്യന് തടസമുണ്ടായിരുന്നില്ല. എന്നാൽ നയതന്ത്ര തലത്തിലുള്ള ഇടപെടലാണ് ബിജു കുര്യന് തിരിച്ചടിയായത്.