ലഹരിക്കടത്തിലെ കള്ളപ്പണ ഇടപാട്: ബിനീഷ് കോടിയേരിയുടെ ഹരജി തള്ളി

ലഹരിക്കടത്ത് കേസിലെ പ്രതിക്കും പെൺസുഹൃത്തിനുമൊപ്പം ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചെന്നു ദൃക്‌സാക്ഷി മൊഴിയുണ്ടെന്ന് കോടതി

Update: 2023-06-16 16:15 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ വിടുതൽ ഹരജി കോടതി തള്ളി. ബംഗളൂരു 34-ാമത് അഡിഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടേതാണ് വിധി. ഇതോടെ കേസിൽ ബിനീഷ് കുറ്റാരോപിതനായി തുടരും.

തനിക്കെതിരായ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ബിനീഷ് ബംഗളൂരു സെഷൻസ് കോടതിയെ സമീപിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്ന് ഹരജിയിൽ അദ്ദേഹം വാദിച്ചു. എന്നാൽ, ഹരജി കോടതി തള്ളുകയായിരിന്നു. ബിനീഷിനെതിരെ ഗുരുതരമായ നിരീക്ഷണങ്ങളും കോടതി നടത്തിയിട്ടുണ്ട്.

ബംഗളൂരുവിൽ ലഹരിക്കടത്തിനിടെ അറസ്റ്റിലായ മലയാളികൾ ഉൾപ്പെടെയുള്ള സംഘത്തിന് സാമ്പത്തിക സഹായം നൽകിയെന്നാണ് ബിനീഷിനെതിരായ കേസ്. കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ ബംഗളൂരു വിഭാഗം 2020ൽ ബിനീഷിനെ അറസ്റ്റ് ചെയ്തിരുന്നു. 2021 ഒക്ടോബറിൽ കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ച ശേഷമാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ലഹരിക്കടത്ത് കേസിലെ പ്രതിക്കും പെൺസുഹൃത്തിനുമൊപ്പം ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചെന്നു ദൃക്‌സാക്ഷി മൊഴിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ബിനീഷുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന അനൂപ് മുഹമ്മദ് എന്നയാളെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബിനീഷിനെ ഇ.ഡി ചോദ്യംചെയ്യാൻ വിളിപ്പിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. അനൂപിന് 40 ലക്ഷം രൂപ നൽകിയെന്നാണ് ബിനീഷിനെതിരെ കേസ്.

Summary: Bineesh Kodiyeri's plea rejected by Bengaluru's sessions court in drug-money laundering case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News