രാജീവ്‌ ചന്ദ്രശേഖറിന്‍റെ പോസ്റ്ററിൽ ചാരിനിന്നതിന് 14കാരന് മര്‍ദനം; ബി.ജെ.പി നേതാവിനെതിരെ പരാതി

ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്ത സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്

Update: 2024-03-18 15:20 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: പോസ്റ്ററിൽ ചാരിനിന്നതിന് 14കാരനെ ബി.ജെ.പി നേതാവ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദനം.

ബി.ജെ.പി തിരുവനന്തപുരം കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനെതിരെയാണു പരാതിയുള്ളത്. സംഭവത്തില്‍ ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി.

സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Summary: 14-year-old boy beaten up by BJP leader for leaning on the poster of NDA's Lok Sabha candidate Rajeev Chandrasekhar in Thiruvananthapuram's Kalady

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News