മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; കടലിലേക്ക് വീണ മൂന്ന് തൊഴിലാളികൾ നീന്തിക്കയറി

മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം

Update: 2024-04-02 03:58 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം :മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം. കടലിലേക്ക് വീണ മൂന്ന് തൊഴിലാളികൾ നീന്തിക്കയറി. ആര്‍ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല.

തിങ്കളാഴ്ചയും മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞിരുന്നു. രണ്ട് മത്സ്യതൊഴിലാളികൾക്കാണ് ഇന്നലെ പരിക്കേറ്റത്. ശക്തമായ തിരമാലയിൽ നിയന്ത്രണം വിട്ട ബോട്ട് പുലിമുട്ടിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരാൾ കടലിലേക്ക് തെറിച്ചുവീണു. കടലിൽ വീണ മത്സ്യതൊഴിലാളിക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ നടന്ന അപകടത്തിൽ വള്ളം മറിയുകയും അഞ്ച് മത്സ്യതൊഴിലാളികൾ കടലിലേക്ക് തെറിച്ചുവീഴുകയും ചെയ്തിരുന്നു.

അതിനിടെ, സംസ്‌ഥാനത്ത്‌ 'കള്ളക്കടൽ' പ്രതിഭാസം മൂലമുള്ള കടലേറ്റം ഇന്നും തുടരും. ശക്‌തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലക്കും ഇന്നും സാധ്യതയുള്ളതിനാൽ തീരദേശം കനത്ത ജാഗ്രതയിലാണ്. സംസ്ഥാനത്തെ ചൂടും ശമനമില്ലാതെ തുടരുകയാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News