ബ്രഹ്മപുരം തീപിടിത്തം: മാർച്ച് 20ന് ആസൂത്രണ സമിതി യോഗം

ബ്രഹ്മപുരത്തെ തീയും പുകയും അണഞ്ഞെങ്കിലും ആരോപണങ്ങളുടെയും പ്രതിഷേധങ്ങളുടെയും തീ എരിയുകയാണ്

Update: 2023-03-18 01:10 GMT
Editor : afsal137 | By : Web Desk
Advertising

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആസൂത്രണ സമിതി 20ന് യോഗം ചേരും. ശുചിത്വ - മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും യോഗത്തിൽ ചർച്ച ചെയ്യുക. ബ്രഹ്മപുരം തീപിടുത്തത്തിൽ കോർപ്പറേഷന് മുന്നിൽ വിവിധ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.

ജില്ലാ ആസൂത്രണ സമിതി ഇന്ന് ചേരാനിരുന്ന യോഗം ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സമിതി ചർച്ച ചെയ്യുക. ആസൂത്രണ സമിതി ഹാളിൽ ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടർ എ.എസ്.കെ. ഉമേഷ്, മേയർ അഡ്വ. എം. അനിൽകുമാർ, ജില്ലാ പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ പങ്കെടുക്കും. ഇവർക്ക് പുറമെ ആസൂത്രണ സമിതി അംഗങ്ങൾ, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, വിദഗ്ധ സമിതി അംഗങ്ങൾ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ തുടങ്ങിയവരും യോഗത്തിന്റെ ഭാഗമാകും. ബ്രഹ്മപുരത്തെ തീയും പുകയും അണഞ്ഞെങ്കിലും ആരോപണങ്ങളുടെയും പ്രതിഷേധങ്ങളുടെയും തീ എരിയുകയാണ്. തീപിടുത്തത്തിൽ കോർപറേഷൻ മേയർ അനിൽ കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ പ്രതിഷേധങ്ങൾ തുടരുകയാണ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News