മദ്യപിച്ച് ലക്കുകെട്ട് വരന്‍, പള്ളിമുറ്റത്ത് ബഹളം; ഒടുവില്‍ കല്യാണം മുടങ്ങി

തോട്ടപ്പുഴശ്ശേരി സ്വദേശിയായ വരനെതിരെ കോയിപ്രം പൊലീസ് സ്വമേധയാ കേസെടുത്തു

Update: 2024-04-16 07:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ വരൻ മദ്യപിച്ച് എത്തിയതിനെ തുറന്ന വിവാഹം മുടങ്ങി. കോഴഞ്ചേരി തടിയൂരിൽ ഇന്നലെയാണ് സംഭവം. വിവാഹം മുടങ്ങിയതോടെ മദ്യലഹരിയിൽ ആയിരുന്ന വരൻ അപമര്യാദയായി പെരുമാറി എന്ന പരാതിയിന്മേൽ കോയിപ്രം പൊലീസ് ഇടപെട്ടു. തുടർന്ന് ഇരു വീട്ടുകാരും സംസാരിച്ച് വധുവീട്ടുകാർക്ക് നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിന്മേൽ സംഭവം ഒത്തുതീർപ്പാക്കി. മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയതിന് തോട്ടപ്പുഴശ്ശേരി സ്വദേശിയായ വരനെതിരെ കോയിപ്രം പൊലീസ് സ്വമേധയാ കേസെടുത്തു.

അടിച്ചു ഫിറ്റായി പള്ളിമുറ്റത്തെത്തിയ വരന്‍ കാറില്‍ നിന്നിറങ്ങാന്‍ പോലും പാടുപെട്ടു. വിവാഹത്തിനു കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചു. ഇതോടെ വധുവിന്‍റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. വിദേശത്തുനിന്നു വിവാഹത്തിനെത്തിയ വരനെ കല്യാണ വേഷത്തില്‍ തന്നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News