ഉമ്മുകുല്‍സുവിന്‍റെ ദുരൂഹമരണം; ഭര്‍ത്താവിനായി തിരച്ചില്‍ തുടരുന്നു

ഭര്‍ത്താവ് താജുദ്ദീൻ മുമ്പ് തന്നെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു

Update: 2021-10-10 07:08 GMT
Advertising

മലപ്പുറം സ്വദേശി ഉമ്മുകുൽസുവിന്‍റെ ദുരൂഹ മരണത്തിൽ ഭർത്താവ് താജുദ്ദീന്‍റെ രണ്ട് സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍. ഒളിവിലുള്ള താജുദ്ദീനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെയാണ് കൊണ്ടോട്ടി സ്വദേശിയായ ഉമ്മുകുൽസുവിനെ കോഴിക്കോട്  വീര്യമ്പ്രത്ത് അസ്വാഭാവികമായ രീതിയിൽ മരിച്ചതായി കണ്ടെത്തിയത്. ഉമ്മുകുൽസുവിനെ ആശുപത്രിയിൽ എത്തിക്കും മുമ്പേ തന്നെ ഭർത്താവ് താജുദ്ദീൻ ഒളിവിൽ പോവുകയായിരുന്നു. ഭർത്താവ് താജുദ്ദീന്‍റെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും  ചോദ്യം ചെയ്തുവരികയാണ്.

താജുദ്ദീൻ മുമ്പ് തന്നെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഉമ്മു കുൽസുവിന്‍റെ ശരീരത്തിൽ പൊള്ളലേറ്റതിന്‍റേയും മർദനമേറ്റതിന്‍റേയും പാടുകൾ കണ്ടെത്തിയതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. നിരന്തരമായ ശാരീരിക മർദനങ്ങളെത്തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബാലുശേരി സി.ഐ എം.കെ സുരേഷ്‌കുമാറിന്‍റെ  നേതൃത്വത്തിലാണ് അന്വേഷണം.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News