വേട്ടെണ്ണൽ കേന്ദ്രത്തിൽ ബഹളം; കാലിക്കറ്റ് യൂനിവേഴ്സിറ്റി ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ പ്രതിനിധി വോട്ടെണ്ണൽ നിർത്തി വെച്ചു
എം.എസ്.എഫ് പ്രതിനിധി 16 വോട്ടിന് ജയിച്ചതോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചത്
Update: 2024-05-17 01:00 GMT
കോഴിക്കോട്: വേട്ടെണ്ണൽ കേന്ദ്രത്തിൽ ബഹളത്തെ തുടര്‍ന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി അക്കാദമിക് കൗൺസിലിലേക്കുള്ള ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ പ്രതിനിധി വോട്ടെണ്ണൽ നിർത്തി വെച്ചു. ആദ്യം നടന്ന വോട്ടെണ്ണലിൽ ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ പ്രതിനിധിയായി എം.എസ്.എഫ് പ്രതിനിധി 16 വോട്ടിന് ജയിച്ചതോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചത്.
റീ കൗണ്ടിംഗ് നടന്നെങ്കിലും തർക്കമുണ്ടായി എസ്.എഫ്.ഐ പ്രവർത്തകർ തടസവാദമുന്നയിച്ചപ്പോൾ എം.എസ്.എഫ് പ്രവർത്തകരും പ്രതിഷേധിച്ചു. തുടർന്ന് റീ കൗണ്ടിങ്ങും ഫലപ്രഖ്യാപനവും നിർത്തിവെച്ചു. ഇതിന്നിടെ എസ്.എഫ്.ഐ, എം.എസ്.എഫ് സംസ്ഥാന നേതാക്കൾ കൗണ്ടിംഗ് കേന്ദ്രത്തിലേക്ക് കയറിയതും വിവാദമായി.