കാറഡുക്ക സ്വര്‍ണവായ്പാ തട്ടിപ്പ്: മൂന്നു പേര്‍ അറസ്റ്റില്‍; മുഖ്യപ്രതി ഇപ്പോഴും ഒളിവില്‍

ബാങ്ക് സെക്രട്ടറി രതീശിന്റെ എസ്റ്റേറ്റ് ഇടപാട് പങ്കാളികളായവരാണ് അറസ്റ്റിലായത്

Update: 2024-05-17 01:55 GMT
Editor : Lissy P | By : Web Desk
Advertising

കാസർകോട്: കാസർകോട് കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിൽ നിന്ന് 4.76 കോടി രൂപ തട്ടിയ കേസിൽ മൂന്നു പേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ബാങ്ക് സെക്രട്ടറി രതീശന്റെ എസ്റ്റേറ്റ് ഇടപാട് പങ്കാളികളായവരാണ് അറസ്റ്റിലായത്. രതീശ് ഒളിവിൽ തുടരുകയാണ്. 

കാഞ്ഞങ്ങാട് നെല്ലിക്കാട് സ്വദേശി അനിൽകുമാർ, അമ്പലത്തറ പറക്കളായി സ്വദേശി ഗഫൂർ, ബേക്കൽ മൗവൽ സ്വദേശി ബഷീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത‌ത്. ബാങ്കിൽ നിന്ന് രതീശ് എടുത്തുകൊണ്ടുപോയ സ്വർണം പണയം വച്ചതു ഇവരാണ്. രതീശുമായി ഇവർ പണം കൈമാറിയതിന്റെ രേഖകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരുവിൽ നിന്നാണ് ഇവരെ പിടികൂടിയത്. മുഖ്യപ്രതിയെ ഇത് വരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

4.76 കോടി രൂപയുടെ തട്ടിപ്പാണ് സൊസൈറ്റി സെക്രട്ടറിയായ കെ.രതീശൻ നടത്തിയത്. ഇയാൾ ഹാസനിൽ നിന്ന് ഗോവയിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം. അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ വായ്പ എടുത്തും ലോക്കറിൽ സൂക്ഷിച്ചിരുന്ന സൊസൈറ്റിയിൽ പണയം വച്ച 42 പേരുടെ സ്വർണ്ണം കവർന്നും കേരള ബാങ്കിൽ നിന്ന് സൊസൈറ്റിക്ക് ലഭിച്ച ക്യാഷ് ക്രെഡിറ്റ് കൈക്കലാക്കിയുമാണ് രതീശൻ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News