'അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട്'; എച്ച്.ആർ.ഡി.എസിനെതിരെ കേസ്

ഗുണനിലവാരമില്ലാത്ത വീടുകളാണ് നിർമ്മിച്ചതെന്ന പരാതിയിലാണ് എസ്.എസ്.ടി കമ്മീഷൻ കേസ് എടുത്തത്.

Update: 2022-02-20 01:25 GMT
Advertising

എച്ച്.ആർ.ഡി.എസിനെതിരെ സംസ്ഥാന എസ്.സി-എസ്.ടി കമ്മീഷൻ കേസ് എടുത്തു. അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചതിനാണ് കേസെടുത്തത്. എച്ച്.ആർ.ഡി.എസിന്‍റഎ നിയമലംഘനങ്ങൾ മീഡിയ വണ്ണാണ് പുറത്തുകൊണ്ടുവന്നത്.

അട്ടപ്പാടിയിൽ ആദിവാസികൾക്കായി എച്ച്.ആർ.ഡി. എസ് നിരവധി വീടുകളാണ് നിർമ്മിച്ചിട്ടുള്ളത്. ഗുണനിലവാരമില്ലാത്ത വീടുകളാണ് നിർമ്മിച്ചതെന്ന പരാതിയിലാണ് എസ്.എസ്.ടി കമ്മീഷൻ കേസ് എടുത്തത്. എച്ച്.ആർ.ഡി.എസ് നിർമ്മിച്ച വീടുകൾ സുരക്ഷിതമല്ലെന്നും, വന്യമൃഗ ആക്രമണത്തിൽ വീടുകൾ തകരാൻ സാധ്യതയുണ്ടെന്നും ഷൊളയൂർ പഞ്ചായത്തിലെ എഞ്ചിനിയർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ പാടില്ലെന്നിരിക്കെ ഔഷധകൃഷിക്കായി ആദിവാസി ഭൂമി പാട്ടത്തിനെടുത്തിട്ടുമുണ്ട്. ഈ കാര്യവും കമ്മീഷൻ പരിശോധിക്കും. എച്ച്.ആർ.ഡി.എസിനെ കുറിച്ചുള്ള പരാതികളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ കലക്ടറോടും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. എച്ച്.ആർ.ഡി.എസിന്‍റെ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഈ വിഷയങ്ങൾ ഒറ്റപ്പാലം സബ് കലക്ടർ സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News