മന്ത്രിമാരും എം.എൽ.എമാരും പ്രതികളായ 150 കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനം

128 കേസുകൾ പിൻവലിക്കാൻ കോടതി അനുമതി നൽകി.

Update: 2021-10-28 03:33 GMT
Advertising

2016 മുതല്‍ മന്ത്രിമാരും എം.എൽ.എമാരും പ്രതികളായ 150 കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനം. 128 കേസുകൾ പിൻവലിക്കാൻ കോടതി അനുമതി നൽകി. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പ്രതികളായ ആയിരത്തോളം കേസുകളും പിൻവലിക്കും. മുഖ്യമന്ത്രി പിണറായി വിജയെനെതിരായ ആറു കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു. 

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരായ 13 കേസുകളാണ് പിന്‍വലിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരായ ഏഴ് കേസുകളും പിന്‍വലിച്ചു. മന്ത്രിമാർക്കെതിരായ 12 കേസുകളും എം.എൽ.എമാർക്കെതിരെയുള്ള 94 കേസുകളും പിൻവലിച്ചു. ഇതിനു പുറമേ, മന്ത്രിമാരും എം.എൽ.എമാരും ഒരുമിച്ചുള്ള 22 കേസുകളും പിന്‍വലിച്ചവയില്‍പെടുന്നു. 

എൽ.ഡി.എഫ് പ്രവർത്തകർ പ്രതികളായ 848 കേസുകൾ പിൻവലിച്ചു. യു.ഡി.എഫ് പ്രവർത്തകർ പ്രതികളായ 55 കേസുകളും ബി.ജെ.പി പ്രവർത്തകർ പ്രതികളായ 15 കേസുകളും പിന്‍വലിച്ചു. എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതികളായ അഞ്ചു കേസുകളും എ.എ.പിയുടെ ഒരു കേസും പി.ഡി.പിയുടെ രണ്ടു കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു.

Full View

 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News