'വിചാരണാ നടപടികള്‍ ചര്‍ച്ച ചെയ്തു': റിപ്പോർട്ടർ ടിവിക്കും നികേഷ് കുമാറിനുമെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

അഞ്ച് കേസുകളാണ് സൈബര്‍ പൊലീസ് രജിസ്റ്റർ ചെയ്തത്

Update: 2022-01-30 06:35 GMT
Advertising

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണാ നടപടികള്‍ ചര്‍ച്ച ചെയ്തെന്ന് ആരോപിച്ച് റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ച് കേസുകളാണ് സൈബര്‍ പൊലീസ് രജിസ്റ്റർ ചെയ്തത്. റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മൂന്ന് കേസും ചാനലിന്റെ എംഡി എം.വി നികേഷ് കുമാറിനെതിരെ ഒരു കേസും അവതാരകനെതിരെ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.

ഓരോ ദിവസത്തെ ചര്‍ച്ചയും ഓരോ കേസായാണ് പരിഗണിച്ചത്. 30 യുട്യൂബ് വീഡിയോ പൊലീസ് പരിശോധിച്ചു. വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News