മതസൗഹാർദം തകർക്കാൻ ശ്രമം; യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ കേരള പൊലീസിൽ പരാതി
മതം,വംശം,ജന്മസ്ഥലം,വാസസ്ഥലം,ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ സൗഹാർദ്ദം തകർക്കണമെന്ന ദുരുദ്ദേശത്തോടും കൂടിയുള്ളതാണ് യോഗിയുടെ പ്രസ്ഥാവനയെന്ന് പരാതിയിൽ പറയുന്നു.
ബിജെപി വീണ്ടും അധികാരത്തിലെത്തിയില്ലെങ്കിൽ ഉത്തർപ്രദേശിന്റെ കാര്യം കശ്മീർ, കേരളം, ബംഗാൾ എന്നീ സംസ്ഥാനങ്ങളെപ്പോലെയാകുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശം മതസൗഹാർദം തകർക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കേരള പൊലീസിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി.
യൂത്ത് കോൺഗ്രസ് നേതാവും തൃശൂർ സ്വദേശിയുമായ മുഹമ്മദ് ഹാഷിമാണ്. സംസ്ഥാന പൊലീസ് മേധാവിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ഇ-മെയിൽ വഴി പരാതി നൽകിയത്.
യോഗി ആദിത്യനാഥിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 153 എ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്.
മതം,വംശം,ജന്മസ്ഥലം,വാസസ്ഥലം,ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ സൗഹാർദ്ദം തകർക്കണമെന്ന ദുരുദ്ദേശത്തോടും കൂടിയുള്ളതാണ് യോഗിയുടെ പ്രസ്ഥാവനയെന്ന് പരാതിയിൽ പറയുന്നു. പരാതി പൊലീസ് സ്വീകരിച്ചിട്ടുണ്ട്.