നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളും കേസും തമ്മിൽ എന്തു ബന്ധമെന്ന് കോടതി

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ കേസിനെ എങ്ങനെയാണ് സഹായിക്കുകയെന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു

Update: 2022-01-07 10:08 GMT
Editor : afsal137 | By : Web Desk
Advertising

നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളും കേസും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്ന് പ്രോസിക്യൂഷനോട് കോടതി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ കേസിനെ എങ്ങനെയാണ് സഹായിക്കുകയെന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. അതേസമയം കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

കേസിൽ ഇനിയും സാക്ഷി വിസ്താരം ആവശ്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കേസിൽ സാക്ഷികളെ രണ്ടാമതും സാക്ഷി വിസ്താരം നടത്താൻ മതിയായ കാരണം വേണമെന്ന് കോടതി വ്യക്തമാക്കി. സാക്ഷി വിസ്താരം കഴിഞ്ഞ് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് വീണ്ടും സാക്ഷി വിസ്താരം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഇത് പ്രോസിക്യൂഷൻറെ കേസിന് അനുസൃതമായി സാക്ഷിമൊഴികളുണ്ടാക്കാനാണെന്ന് സംശയിക്കുന്നതായും കോടതി പരാമർശിച്ചു. കേസിൽ പ്രതികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും കോടതി കൂട്ടിച്ചേർത്തു. വിചാരണക്കോടതി നടപടിക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിലാണ് ഹൈക്കോടതി പരാമർശങ്ങൾ. എന്നാൽ കേസിൽ ഉണ്ടായ കാലതാമസം കണക്കിലേടുക്കേണ്ടതാണെന്ന് ദിലീപിൻറെ അഭിഭാഷകൻ കോടതിയെ നേരത്തെ അറിയിച്ചിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News