ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസ്; അർജുൻ ആയങ്കിക്കും 7 സിപിഎം പ്രവർത്തകർക്കും തടവുശിക്ഷ

2017ൽ കണ്ണൂർ അഴീക്കോടു നടന്ന സംഭവത്തിലാണ് ശിക്ഷ വിധിച്ചത്

Update: 2024-08-30 13:53 GMT
Advertising

കണ്ണൂർ: വധശ്രമകേസിൽ ക്വട്ടേഷൻ പ്രതി അർജുൻ ആയങ്കിക്ക് 5 വർഷം തടവുശിക്ഷ. 2017ൽ കണ്ണൂർ അഴീക്കോടുവെച്ച് നിഖിൽ, നിതിൻ എന്നീ രണ്ട് ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരുമ്പ് വടികൊണ്ടും വാളുകൊണ്ടും ഇവരെ വധിക്കാനെന്ന ഉദ്ദേശത്തോടെ മർദിച്ചെന്നാണ് കേസ്.

7 സിപിഎം പ്രവർത്തകരെയും ശിക്ഷിച്ചിട്ടുണ്ട്. സജിത്, ജോബ് ജോൺസൺ, സുജിത്, ലജിത്ത്, സുമിത്, കെ.ശരത്ത്, സി.സായൂജ് എന്നിവരാണ് ശിക്ഷക്കപ്പെട്ട മറ്റുള്ളവർ. ശിക്ഷയക്ക് പുറമേ 25,000 രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു. കണ്ണൂർ അസി. സെഷൻസ് കോടതിയുടേതാണ് വിധി.

പാലക്കാട് മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ‌റിമാൻഡിലായിരുന്നു. വനിതാ ടി.ടി.ഇയെ കൈയ്യേറ്റം ചെയ്തെന്ന കേസിലും അർജുൻ പ്രതിയായിരുന്നു. ഗാന്ധിധാം എക്സ്പ്രസിൽ വച്ച് വനിത ടി.ടി.ഇയെ കയ്യേറ്റം ചെയ്യുകയായിരുന്നു.

സെക്കന്‍റ് ക്ലാസ്സ്‌ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസ്സിൽ യാത്ര ചെയ്‍തത് ചോദ്യം ചെയ്ത വനിതാ ടി.ടി.ഇയെ അര്‍ജുന്‍ ആയങ്കി അസഭ്യം പറയുകയും, പിടിച്ചു തള്ളുകയും ചെയ്തുവെന്നായിരുന്നു കേസ്. തൃശൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News