ജാതി വിവേചനം; കോട്ടയം കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടില്‍ വിദ്യാർഥികളുടെ സമരം
കോളേജിലെ സ്റ്റുഡൻസ് കൗൺസിലിൻറെ നേത്രത്വത്തിലാണ് പഠിപ്പ് മുടക്കി സമരം നടക്കുന്നത്
Update: 2022-12-05 16:59 GMT
കോട്ടയം: കോളേജ് ഡയറക്ടര്‍ ജാതി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടില്‍ വിദ്യാർഥികളുടെ സമരം. ഡയറക്ടർ ശങ്കർ മോഹൻറെ നേതൃത്വത്തില്‍ ജാതി വിവേചനവും വിദ്യാർത്ഥി വിരുദ്ധ നിലപാടുമുണ്ടാകുന്നു എന്നാരോപിച്ചാണ് സമരം.
കോളേജിലെ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് പഠിപ്പ് മുടക്കി സമരം നടക്കുന്നത്. ഇ-ഗ്രാൻറ് അടക്കം വിദ്യാർത്ഥികളുടെ അവകാശങ്ങള്‍ ഡയറക്ടർ തടയുന്നതായും ആരോപണമുണ്ട്. ഡയറക്ടർ നിലവിൽ ഈ തസ്തികയിൽ ഇരിക്കാൻ അർഹനല്ലെന്നും നിയമലംഘനമാണ് നടക്കുന്നതെന്നും വിദ്യാർത്ഥികള്‍ ആരോപിച്ചു.
ഡയറക്ടർ രാജി വക്കുന്നത് വരെ സമരം തുടരുമെന്നും വിദ്യാർത്ഥികള്‍ അറിയിച്ചു. എന്നാൽ സമരത്തെ കുറിച്ച് പ്രതികരിക്കാൻ മാനേജ്മെന്‍റോ ഡയറക്ടറോ തയാറായിട്ടില്ല.