9 അംഗ കേന്ദ്രസംഘം നാളെ വയനാട്ടില്‍; ദുരന്തമേഖല സന്ദര്‍ശിക്കും

കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്

Update: 2024-08-08 17:21 GMT
Editor : Shaheer | By : Web Desk
Advertising

കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദര്‍ശിക്കാന്‍ നാളെ കേന്ദ്രസംഘം വയനാട്ട് എത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്.

ഓയില്‍ സീഡ് ഹൈദരാബാദ് ഡയറക്ടര്‍ ഡോ. കെ. പൊന്നുസ്വാമി, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യാ ഡെപ്യൂട്ടി ഡയറക്ടര്‍ വി. അമ്പിളി, കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ ബി.ടി ശ്രീധര, ധനകാര്യ വകുപ്പിന് കീഴിലുള്ള എക്‌സ്‌പെന്‍ഡീച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രിയ മാലിക്, സി.ഡബ്ല്യൂ.സി ഡയറക്ടര്‍ കെ.വി പ്രസാദ്, ഊര്‍ജ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.കെ തിവാരി, ഗ്രാമ വികസന വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി രമാവതര്‍ മീണ എന്നിവരാണു സംഘത്തിലുള്ളത്.

റവന്യൂ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, കെ.എസ്.ഡി.എം.എ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ്, കെ.എസ്.ഡി.എം.എ കോഡിനേറ്റിങ് ഓഫിസര്‍ എസ്. അജ്മല്‍, നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ ജിയോ ഹസാര്‍ഡ് സയിന്റിസ്റ്റ് ഡോ. തപസ് മര്‍ത്ത എന്നിവര്‍ സംഘത്തെ അനുഗമിക്കും.

രാവിലെ 10ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് ഹെലിപാഡിലിറങ്ങും. തുടര്‍ന്ന് സംഘം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വൈകീട്ട് 3.30ന് എസ്.കെ.എം.ജെ സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. നാലു മണിയോടെ സംഘം ജില്ലയില്‍നിന്നു മടങ്ങും.

Summary: A nine-member central team led by Rajiv Kumar, joint secy, union home ministry, to visit Wayanad's landslide hit Mundakkai-Chooralmala tomorrow

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News