ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഞായാറാഴ്ച വരെ അതിശക്തമായ മഴക്ക് സാധ്യത

ജലനിരപ്പ് ഉയർന്നതിനാൽ മുല്ലപ്പെരിയാർ ഡാമിൽ തമിഴ്‌നാടിന്‍റെ ആദ്യ മുന്നറിയിപ്പ്

Update: 2022-11-09 06:53 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. വെള്ളിയാഴ്ച വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു ന്യൂനമർദം തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങും.

ഇതിന്റെ ഫലമായി കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായാറാഴ്ച അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജലനിരപ്പ് ഉയർന്നതിനാൽ മുല്ലപ്പെരിയാർ ഡാമിൽ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 136.25 അടിയിലെത്തി. സെക്കൻഡിൽ 2274 ഘനഅടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News